Monday
12 January 2026
25.8 C
Kerala
HomeKeralaസംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കേസുകളുടെ അന്വേഷണ പുരോഗതി ഡിജിപി നേരിട്ട് വിലയിരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ആരോഗ്യപ്രവർത്തകരെ കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 278 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ 278 കേസുകളിൽ ആകെ 28 കേസുകളിൽ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments