Monday
12 January 2026
21.8 C
Kerala
HomePolitics"എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി'; പി ജയരാജൻ ആശുപത്രിവിട്ടു

“എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി’; പി ജയരാജൻ ആശുപത്രിവിട്ടു

 

കോവിഡ്‌ ബാധിതനായി ചികിത്സയിലായിരുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ആശുപത്രിവിട്ടു. സെപ്‌തംബർ നാലിനാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്‌. അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കൽ ടീമിന്റെ ഇടപെടലിന്റെ ഫലമായാണെന്ന്‌ ജയരാജൻ ആശുപത്രിക്ക്‌ പുറത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മുഖ്യമന്ത്രി പിണറായിയോടും ആരോഗ്യവകുപ്പ് അധികൃതരോടും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു. അതിവേഗം രോഗമുക്തിക്കായി താല്പര്യപ്പെട്ട് സന്ദേശങ്ങളയക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയെന്നും ജയരാജൻ പറഞ്ഞു.

തന്നെ ചികിൽസിച്ച ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും സന്ദേശങ്ങളയക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദിയുണ്ടെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം
പ്രിയപ്പെട്ടവരേ…
കോവിഡ് ബാധിച്ചതിനെ തുടർന്ന് സെപ്തംബർ 4 നാണ് പരിയാരം മെഡിക്കൽ കോളേജിൽ ഞാൻ അഡ്മിറ്റ് ചെയ്യപ്പെട്ടത് .അല്പസമയം മുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ്ജ് ചെയ്തു.അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കൽ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ്.പരിയാരത്തെ ഡോക്ടർമാർ,മറ്റ് ജീവനക്കാർ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ്.ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായിയോടും ആരോഗ്യവകുപ്പ് അധികൃതരോടും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.അതിവേഗം രോഗമുക്തിക്കായി താല്പര്യപ്പെട്ട് സന്ദേശങ്ങളയക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി….

RELATED ARTICLES

Most Popular

Recent Comments