ജമ്മു കശ്മീരില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

0
63

 

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചനാപോരയില്‍ സുരക്ഷ സേനയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈന്യത്തിന്റെ റോഡ് ഓപ്പണിങ്ങ് പാര്‍ട്ടിക്കിടെ ഒരു അജ്ഞാത ഭീകരന്‍ ഗ്രനേഡാക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. ജിതേന്ദര്‍ കുമാര്‍ യാദവ് എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. കാലിനും കൈകള്‍ക്കും പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു.