Tuesday
23 December 2025
19.8 C
Kerala
HomeIndiaസഹകരണ ബാങ്കുകളില്‍ ഇ ഡി അന്വേഷണം വേണ്ടെന്ന് രമേശ് ചെന്നിത്തല

സഹകരണ ബാങ്കുകളില്‍ ഇ ഡി അന്വേഷണം വേണ്ടെന്ന് രമേശ് ചെന്നിത്തല

 

സഹകരണ ബാങ്കുകളിലെ കള്ളപ്പണ ആരോപണ പരാതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണ്ടെന്ന് രമേശ് ചെന്നിത്തല. സഹകരണ മേഖലയില്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനമുണ്ട്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന ഒരു നടപടിയോടും യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു. സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷവും. ഇക്കാര്യത്തില്‍ ഇ ഡി വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്ത് ഉദ്ദേശത്തോടെയാണ് ഇ ഡി വരുന്നതെന്ന് അറിയില്ല.
ജലീലിന്റെ നടപടികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സഹായിക്കാന്‍ വേണ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിനെയും ലീഗിനേയും ആസൂത്രിതമായി കടന്നാക്രമിക്കുകയാണ് സിപിഐ എം. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിലൂടെ ലീഗിനെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇത് ജനങ്ങള്‍ തിരിച്ചറിയും. ലീഗിന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലായ്മ ചെയ്യാന്‍ ഒരുതരത്തിലും സിപിഎമ്മിന് ആവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments