Thursday
18 December 2025
29.8 C
Kerala
HomeKeralaനമ്പര്‍ പ്ലേറ്റിലെ അലങ്കാരം വേണ്ട, പിടിവീണാല്‍ പിഴ ചില്ലറയല്ല

നമ്പര്‍ പ്ലേറ്റിലെ അലങ്കാരം വേണ്ട, പിടിവീണാല്‍ പിഴ ചില്ലറയല്ല

 

കൃത്യമായ രീതിയിൽ നമ്പർ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്.

ഇതിനായി പ്രത്യേക പരിശോധന നടത്താൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ് കുമാർ ജില്ലയിലെ ആറ് സ്ക്വാഡുകൾക്കും നിർദേശംനൽകി.

പരിശോധന തുടങ്ങി, കഴിഞ്ഞ മൂന്നുദിവസത്തിനിടെ മാത്രം 30 വാഹനങ്ങളാണ് വിവിധ സ്ക്വാഡുകൾ പിടിച്ചത്. 2,000 മുതൽ 5,000 രൂപ വരെയാണ് പിഴ.

2019 ഏപ്രിൽ മാസത്തിനുമുമ്പ് രജിസ്റ്റർചെയ്ത വാഹനങ്ങളിലാണ് നമ്പർ ഇഷ്ടാനുസരണം എഴുതുന്നത്. ഹൈ സെക്യൂരിറ്റി നമ്പർ ബോർഡ് പ്രാവർത്തികമായതിനാൽ ഏപ്രിലിനുശേഷം രജിസ്റ്റർചെയ്ത വാഹനങ്ങൾക്കെല്ലാം ഏകീകൃത സ്വഭാവമാണ്.

♦️മൂന്നിടത്ത് പ്രദർശിപ്പിക്കണം കാറിന്റെ നമ്പർ

കാറുകൾക്ക് രണ്ടിടത്തല്ല, മൂന്നിടത്ത് നമ്പർ പ്രദർശിപ്പിക്കണം. 2019 ഏപ്രിൽ മാസത്തിനുശേഷമിറങ്ങിയ കാറുകൾക്കാണ് മൂന്നിടത്ത് നമ്പർ നിർബന്ധമാക്കുന്നത്. വാഹനത്തിന് പിറകിലും മുന്നിലുമുള്ളതിനുപുറമെ മുൻവശത്തെ ഗ്ലാസിലും നമ്പർ പ്രദർശിപ്പിക്കണമെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.

ഹൈ സെക്യൂരിറ്റി നമ്പർ ബോർഡുകൾ ഘടിപ്പിക്കുന്നുണ്ടെങ്കിലും ഗ്ലാസിലെ നമ്പർ ബോർഡ് പലരും പ്രദർശിപ്പിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

RELATED ARTICLES

Most Popular

Recent Comments