മാപ്പിളപ്പാട്ട് രചയിതാവ് റഹീം കുറ്റ്യാടി അന്തരിച്ചു

0
50

 

പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും പ്രഭാഷകനുമായ റഹീം കുറ്റ്യാടി (76) അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളെത്തുടർന്ന് കിടപ്പിലായിരുന്നു. ‘ഉണ്ടോ സഖീ ഒരു കുല മുന്തിരി’, ‘സൗറെന്ന നാളില്‍ പണ്ട്’ തുടങ്ങിയ പ്രശസ്ത മാപ്പിളപ്പാട്ടുകൾ രചിച്ചത് റഹീം ആയിരുന്നു. നൂറിലേറെ മാപ്പിളപ്പാട്ടുകളും ഗീത – ബൈബിള്‍, ഖുര്‍ആന്‍ സമന്യയ ദര്‍ശനം, ഖുര്‍ആനും പൂര്‍വവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങളില്‍ ഖുര്‍ആനില്‍, സാല്‍വേഷന്‍ തുടങ്ങി തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നാദാപുരം ജിയൂപി സ്കൂളില്‍ അറബി അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യമാര്‍: ഹഫ്സ, സലീന. മക്കള്‍: എം. ഉമൈബ (അധ്യാപിക, എന്‍എഎംഎച്ച്‌എസ്എസ് പെരിങ്ങത്തൂര്‍), റഹീന, നഈമ, തസ്‌നീം (അധ്യാപകന്‍), ഡോ. എം. ഉമൈര്‍ ഖാന്‍ (അസി. പ്രഫ. ആര്‍യുഎ കോളജ്, ഫറോക്ക്), ഫായിസ് മസ്‌റൂര്‍, മുസ്‌ന, റഹ്​മ, റസീം, ഫാസില്‍, ഇഹ്‌സാന്‍.
മരുമക്കള്‍: പരേതനായ ഹമീദ് കരിയാട് (കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അംഗം), മുസ്തഫ (റോളക്സ് ട്രാവല്‍സ് കോഴിക്കോട്), റഫീഖ് റഷീദ് (സിനിമാട്ടോഗ്രാഫര്‍), സൗദ തസ്‌നീം, റസീന ഉമൈര്‍ (ടിഎം കോളജ് നാദാപുരം).