കോഴിക്കോട് മിഠായിത്തെരുവിൽ തീപിടിത്തം

0
43
symbolic image

 

കോഴിക്കോട്:മിഠായിത്തെരുവിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് 2.30ഓടെയാണ് ഇവിടുത്തെ ചെരിപ്പ് ഗോഡൗണിൽ തീപടർന്നത്. ആറോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. വൻതോതിൽ കറുത്ത പുക ഉയരുന്നുണ്ട്. ഇതിനകത്ത് ഉണ്ടായിരുന്ന ആളുകളെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. അടുത്തുള്ള തുണിക്കടകളിലേക്ക് തീപടരുമോയെന്ന ആശങ്കയുണ്ട്. ഉച്ചയ്ക്ക് തിരക്ക് കുറഞ്ഞ സമയത്തായതിനാൽ വൻ അപകടം ഒഴിവായി.