കോഴിക്കോട് കൂട്ടബലാത്സംഗം: യുവതിയെ നാല് പേര്‍ ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു

0
45

 

കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയായി. കൊല്ലം സ്വദേശിനിയായ 32കാരിയെ പ്രണയം നടിച്ച്‌ വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു പീഡനം. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുരണ്ട് പേര്‍ക്കായി അന്വേഷണം ഊർജിതമാക്കി.
മയക്കുമരുന്ന് നല്‍കിയശേഷം യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ടിക്ടോക്ക് വഴിയാണ് അജ്നാസ് യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. കാറിൽ ഫ്ലാറ്റിലെത്തിച്ച യുവതിയെ നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി.