ബിഎംഡബ്ള്യു ജി 310 ആറിന്റെ പരിഷ്‌കരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു

0
45

ജര്‍മ്മന്‍ പ്രീമിയം ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ള്യു മോട്ടോറാഡിന്റെ ഏറ്റവും വിലക്കുറവുള്ള ബൈക്കായ ജി 310 ആറിന്റെ പരിഷ്‌കരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. വാഹനത്തിന്റെ ബുക്കിംഗ് തുടങ്ങി. സ്റ്റൈല്‍ പാഷന്‍ എന്ന് പേരിട്ടിരിക്കുന്ന നിറമാണ് 2022 ബിഎംഡബ്ള്യു ജി 310 ആര്‍ എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ മോഡലിന്റെ പ്രധാന ആകര്‍ഷണം. പുത്തന്‍ നിറങ്ങളുടെ വരവോടെ ഇപ്പോള്‍ ലഭ്യമായ നിറങ്ങളില്‍ പോളാര്‍ വൈറ്റ് ഇനി ലഭിക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.