അഫ്ഗാനിലെ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ സഹോദരനെ താലിബാന്‍ ഭീകരർ വെടിവെച്ചുകൊന്നു. പഞ്ചശിറിലെ സഖ്യസേനയ്‌ക്ക് നേതൃത്വം നല്‍കിയ അമറുള്ള സലേയുടെ മുതിര്‍ന്ന സഹോദരന്‍ റോഹുള്ള സലേയെയാണ് താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയത്. പഞ്ചശിറില്‍ നിന്ന് കാബൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. താലിബാനെതിരെ അവസാന നിമിഷം വരെ പോരാടിയ അമറുള്ള സലേ പഞ്ചശിര്‍ വീഴുന്നതിന് മുന്‍പ് സുരക്ഷിത ഭാഗത്തേക്ക് നീങ്ങിയിരുന്നു എന്നാണ് വിവരം. എന്നാല്‍ സഹോദരനെ കാബൂളിലേക്ക് പോകുന്നതിനിടെ താലിബാന്‍ പിടികൂടി. സലേയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ റോഹുള്ള സലേയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചശിറിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണ്. താഴ്‌വരയുടെ പല പ്രദേശങ്ങളും താലിബാനെ അതിശക്തമായി ചെറുക്കുന്നുണ്ട്. മേഖല പിടിച്ചെടുക്കാൻ താലിബാന് ഇനിയും കഴിഞ്ഞിട്ടില്ല