ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

0
67
symbolic image

തമിഴ്‌നാട് ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. ഷണ്‍മുഖരാജ് എന്ന ആളാണ് മരിച്ചതെന്നാണ് വിവരം. ശിവകാശി തായില്‍പ്പെട്ടി ഗ്രാമത്തിലെ എസ് പി എം സ്ട്രീറ്റിലാണ് അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു,
ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്നാണ് വിവരം. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണ ശാലയിലാണ് അപടകമുണ്ടായത്. സംഭവം നടക്കുമ്പോള്‍ പത്ത് പേരായിരുന്നു പടക്കനിര്‍മാണശാലയില്‍ ഉണ്ടായിരുന്നത്. പടക്കനിര്‍മാണത്തിനിടെ അപ്രതീക്ഷിതമായി പെട്ടിത്തെറിയുണ്ടാകുകയായിരുന്നു. പരുക്കേറ്റവരെ ശിവകാശിയിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.