സ്വാതന്ത്ര്യ സമരത്തോട്‌ മുഖംതിരിച്ച ആശയങ്ങളെയും അതിന്‌ നേതൃത്വം നൽകിയവരെയും മഹാന്മാരാക്കരുത്: മുഖ്യമന്ത്രി

0
39

സ്വാതന്ത്ര്യ സമരത്തോട്‌ മുഖംതിരിച്ച ആശയങ്ങളെയും അതിന്‌ നേതൃത്വം നൽകിയവരെയും മഹാന്മാരാക്കരുത്: മുഖ്യമന്ത്രി

സ്വാതന്ത്ര്യ സമരത്തിനോട്‌ മുഖംതിരിച്ച ആശയങ്ങളെയും അതിന്‌ നേതൃത്വം കൊടുത്തവരെയും മഹത്വവൽക്കരിക്കാൻ ആരും തയ്യാറാകരുതെന്നും, ആ സമീപനം കേരളത്തിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ യൂണിവേഴ്‌സിറ്റി സിലബസ്‌ വിവാദത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഏത്‌ പ്രതിലോമ ആശയവും വിമർശനപരമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടിവരും. അതിൽ തെറ്റില്ല. ഈ കാര്യത്തിൽ യൂണിവേഴ്‌സിറ്റി ഉചിതമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വിഷയം പഠിക്കാൻ രണ്ടംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. അവരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന്‌ വിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. ഏതായാലും ഇത്തരം കാര്യങ്ങളിലെ കേരളത്തിന്റെ നിലപാട്‌ എന്താണ്‌ എന്നത്‌ സംബന്ധിച്ച്‌ ആർക്കും പ്രത്യേക സംശയമോ ആശങ്കയോ ഉണ്ടാകില്ലെന്നാണ്‌ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.