മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കിയ ഭര്‍ത്താവിനെ തിളച്ച എണ്ണയൊഴിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

0
65

മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കിയ ഭര്‍ത്താവിനെ തിളച്ച എണ്ണയൊഴിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. എഎസ് പേട്ടയിലെ കൂലിത്തൊഴിലാളിയായ തങ്കരാശുവിനെ(45)വിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ശെല്‍വറാണി(40)യാണ് പിടിയിലായത്. മദ്യപാനിയായ തങ്കരാശു വീട്ടില്‍ എന്നും വഴക്കുണ്ടാക്കുമായിരുന്നു

കഴിഞ്ഞ രണ്ടാം തീയതി മദ്യപിച്ചെത്തി പ്രശനം ഉണ്ടാക്കിയപ്പോഴാണ് കുപിതയയാ ശെല്‍വറാണി തിളച്ച എണ്ണ തങ്കരാശുവിന്റെ ദേഹത്തേക്ക് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ തങ്കരാശുവിനെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം തങ്കരാശു മരിച്ചു.

സംഭവത്തില്‍ കേസെടുത്ത നാമക്കല്‍ പൊലീസ് ശെല്‍വറാണിയെ അറസ്റ്റുചെയ്തു. ഒരു മകനും ഒരു മകളുമാണ് ദമ്ബതിമാര്‍ക്കുള്ളത്.