Monday
22 December 2025
23.8 C
Kerala
HomeEntertainmentസസ്പെന്‍സ് ത്രില്ലര്‍ ചിത്രം 'കൂറ' സൈന പ്ലേ ഒടിടിയില്‍ റിലീസായി

സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ‘കൂറ’ സൈന പ്ലേ ഒടിടിയില്‍ റിലീസായി

പുതുമുഖങ്ങളായ കീര്‍ത്തി ആനന്ദ്,വാര്‍ത്തിക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് ജോണ്‍ സംവിധാനം ചെയ്യുന്ന ‘കൂറ’ എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം സൈന പ്ലേ ഒടിടിയില്‍ റിലീസായി. ജോജന്‍ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നായകനും നായികയും ഉള്‍പ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം പുതുമുഖങ്ങളെയാണ് അവതരിപ്പിക്കുന്നത്.

കൂറയെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്സണ്‍ എന്ന കേന്ദ്ര കഥാപാത്രത്തിനെ കുറിച്ചുള്ള ആകാംക്ഷയാണ് ചിത്രത്തില്‍ ഉടനീളം. വര്‍ത്തിക് എസ്. പിള്ള ഒരു സംഗീതജ്ഞനാണ്. വിദ്യാര്‍ത്ഥിയായ വര്‍ത്തിക് ഒരു ദിവസം കോളേജ് ലൈബ്രറിയില്‍ അസാധാരണമായ ഒരു കാഴ്ച കാണുന്നു. കോളേജ് സീനിയറായ ജെന്‍സി ജെയ്സണ്‍ കൂറകളെ ഭക്ഷിക്കുന്നത് കാണാന്‍ ഇടയായി. അവന്‍ അവളെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കൂറകളെ തിന്നുന്ന ജെന്‍സിയുടെ ശീലത്തിന് പിന്നിലെ രഹസ്യം അറിയാന്‍ വര്‍ത്തിക് ആഗ്രഹിക്കുന്നു. കൂടാതെ സുന്ദരിയായ ജെന്‍സിയോടുള്ള തന്റെ സ്‌നേഹം വെളിപ്പെടുത്താനും ശ്രമിക്കുന്നു. പക്ഷേ അവള്‍ അവനോട് സംസാരിക്കാന്‍ പോലും തയ്യാറാകുന്നില്ല. വീണ്ടും ജെന്‍സി പങ്കെടുത്ത ഒരു അത്താഴവിരുന്നില്‍ അസാധാരണമായ ഒരു മരണം സംഭവിക്കുന്നു. ഈ സംഭവത്തോടെ ജെന്‍സി നിഗൂഢതകളുടെ പ്രതീകമായി. കാരണമായി. തുടര്‍ന്ന് വര്‍ത്തിക്ക് നടത്തിയ അന്വേഷണ വൈരുധ്യങ്ങളാണ് ഈ ചിത്രത്തില്‍ വൈശാഖ് ജോണ്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

കോ പ്രൊഡ്യൂസേഴ്സ്- ഡോ.ബിന്ദു കൃഷ്ണാനന്ദ്, ഡോ.ദീപേഷ് കരിമ്ബുങ്കര, ഛായാഗ്രഹണം-അരുണ്‍ കൂത്തടുത്ത്, എഡിറ്റിങ്-വൈശാഖ് ജോജന്‍, സംഗീതം-നിതിന്‍ പീതാംബരന്‍, എ.ജി. ശ്രീരാഗ്, പശ്ചാത്തലസംഗീതം- നിതിന്‍ പീതാംബരന്‍, കലാ സംവിധാനം- അതുല്‍ സദാനന്ദന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍- ജനുലാല്‍ തയ്യില്‍, ശബ്ദമിശ്രണം- ശ്യാംറോഷ്, അസോസിയേറ്റ് ഡയറക്ടര്‍- റാനിഷ്.

RELATED ARTICLES

Most Popular

Recent Comments