സല്‍മാന്‍ ഖാന്‍ നായകനാവുന്ന ‘അന്തിം: ദി ഫൈനല്‍ ട്രൂത്ത്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി

0
47

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ‘അന്തിം: ദി ഫൈനല്‍ ട്രൂത്ത്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. മഹേഷ് മഞ്ജ്രേക്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ്. ജോലിയോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു പഞ്ചാബി പൊലീസ് ഓഫീസര്‍ ആണ് സല്‍മാന്‍ അവതരിപ്പിക്കുന്ന നായകന്‍. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഗ്യ ജയ്സ്വാള്‍, ജിഷു സെന്‍ഗുപ്ത, നികിതിന്‍ ധീര്‍ തുടങ്ങിയവര്‍ക്കൊപ്പം അതിഥിതാരമായി വരുണ്‍ ധവാനും എത്തുന്നു.