ഹോണ്ട പരിഷ്‌കരിച്ച സി ബി സീരീസ് ആഗോളവിപണിയില്‍ അവതരിപ്പിച്ചു

0
41

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട പരിഷ്‌കരിച്ച സി ബി സീരീസ് ആഗോളവിപണിയില്‍ അവതരിപ്പിച്ചു. 500 സിബി സീരീസില്‍ മൂന്ന് ബൈക്കുകളാണുള്ളത്. സി.ബി 500എക്സ്, സി.ബി 500 എഫ്, സി.ബി.ആര്‍ 500 ആര്‍ എന്നിവയാണവ. മെക്കാനിക്കല്‍, കോസ്മെറ്റിക് അപ്ഡേറ്റുകള്‍ വാഹനത്തിന് നല്‍കിയിട്ടുണ്ട്. ഇരട്ട ഡിസ്‌കുകള്‍, പുതിയ യു.എസ്.ഡി ഫോര്‍ക്, ഭാരം കുറഞ്ഞ സ്വിങ്ആം തുടങ്ങിയവയാണ് പ്രത്യേകത. മൂന്ന് മോഡലുകളില്‍ സിബി 500എക്?സ് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്.