Tuesday
23 December 2025
19.8 C
Kerala
HomeKeralaതിരുവനന്തപുരം തുമ്പയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരുവനന്തപുരം തുമ്പയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

 

പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ (39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്.

കുളത്തൂർ ചിത്തിര നഗറിൽ പാളത്തിന് സമീപത്താണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്.

രാത്രി ഫോണിൽ സംസാരിച്ചിരിക്കവെ ട്രെയിൻ തട്ടിയതാകാമെന്ന് തുമ്പ പോലീസ് പറഞ്ഞു.മൃതദേഹത്തിനരികിൽ മൊബൈൽ ഫോണുകളും ഹെഡ് ഫോണും ഉണ്ടായിരുന്നു. രണ്ട് പേരും കെട്ടിട കരാർ തൊഴിൽ ചെയ്യുന്നവരാണ് .രാവിലെ ജോലിക്ക് പോയ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടത്. ഏത് ട്രെയിനാണ് തട്ടിയതെന്ന് വ്യക്തമല്ല.
തുമ്പ പോലീസും റെയിൽവേ പോലീസും സ്ഥലതെത്തി.

മൃതദേഹങ്ങൾ മെഡി. കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments