Monday
5 January 2026
32.8 C
Kerala
HomeKeralaസംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായര്‍ ലോക്ക്ഡൗണും പിന്‍വലിച്ചു

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായര്‍ ലോക്ക്ഡൗണും പിന്‍വലിച്ചു

 

കൊവിഡ്- 19 വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. അതിനിടെ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം നാല് മുതല്‍ തുറക്കും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകളുണ്ടാകുക. അധ്യാപകരുടെ വാക്സിനേഷന്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും.

RELATED ARTICLES

Most Popular

Recent Comments