ഹിമാചല്‍ പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍: ഗതാഗതം തടസപ്പെട്ടു

0
54

ഹിമാചല്‍പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍. ഷിംല ജില്ലയിലെ റാംപൂരിനടുത്ത് ജിയോറിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ദേശീയപാത-5 ലെ ഗതാഗതം തടഞ്ഞതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ ഭരണകൂടം റാംപൂരിലെ സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റിനെയും (എസ്ഡിഎം) പോലീസ് സംഘത്തെയും നിയോഗിച്ചു.