Sunday
11 January 2026
30.8 C
Kerala
HomeKeralaപോലീസ് ട്രെയിനിംഗ് കോളേജിലെ ഇഗ്നോ സ്റ്റഡി സെന്ററിലെ കോഴ്‌സുകളുടെ അപേക്ഷാത്തീയതി നീട്ടി

പോലീസ് ട്രെയിനിംഗ് കോളേജിലെ ഇഗ്നോ സ്റ്റഡി സെന്ററിലെ കോഴ്‌സുകളുടെ അപേക്ഷാത്തീയതി നീട്ടി

 

പോലീസ് ട്രെയിനിംഗ് കോളേജില്‍ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്‌സുകൾക്ക് സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുക്കാം.

ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിശ്ചിത യോഗ്യതയുളളവര്‍ www.ignou.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്ററായി പോലീസ് ട്രെയിനിംഗ് കോളേജ് തിരഞ്ഞെടുക്കണം.

വിശദവിവരങ്ങള്‍ ignoucentreptc40035p@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും 9495768234, 7012439658 എന്നീ ഫോണ്‍മ്പരുകളിലും ലഭിക്കും.

RELATED ARTICLES

Most Popular

Recent Comments