ജയിലിൽ നിന്ന് പുറത്തിറങ്ങിയ കൊടുംക്രിമിനൽ ഭാര്യമാതാവിനെ തലയ്ക്കടിച്ചുകൊന്നു

0
43

ജയിലിൽ നിന്ന് പുറത്തിറങ്ങിയ കൊടുംക്രിമിനൽ ഭാര്യമാതാവിനെ തലയ്ക്കടിച്ചുകൊന്നു. ജയിൽ മോചിയതനായതിന്റെ പിറ്റേദിവസമാണ് അരും കൊല നടത്തിയത്. പ്രതി അബ്ബാസ് ഷെയ്ക്കിനെ പൊലീസ് അറസ്റ്റുചെയ്തു. ഭാര്യയുടെ വിലാസം നൽകാൻ കൂട്ടാക്കാത്തതാണ് പ്രകോപനത്തിന് കാരണം. മുംബയ്ക്കുസമീപത്തായിരുന്നു സംഭവം.

മോഷണക്കുറ്റത്തിന് പൂനെ യെർവാഡ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു അബ്ബാസ് ഷെയ്ക്ക്. കഴിഞ്ഞദിവസം ജയിൽ മാേചിതനായ ഇയാൾ ഭാര്യാമാതാവിന്റെ വീട്ടിലെത്തി ഭാര്യയുടെ വിലാസം നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ, അവർ അതിന് തയ്യാറായില്ല. ഇതോടെ ഇരുവരും രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു. കലികയറിയ അബ്ബാസ് സമീപത്തുണ്ടായിരുന്ന ടൈൽസ് കൊണ്ട് അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. അവർ തൽക്ഷണം മരിച്ചു. മരണം ഉറപ്പാക്കാൻ നിരവധി തവണയാണ് അടിച്ചത്. തുടർന്ന് സമീപത്തുളള ഒരു ഹോട്ടലിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി 3,000 രൂപയും മദ്യവും തട്ടിയെടുത്തശേഷം പൂനെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.