ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച് തിരുവഞ്ചൂര്‍; ‘തീ കെടുത്താന്‍ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുത്’

0
22

 

ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമായി തുടരവെ രമേശ് ചെന്നിത്തലയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. നേതാക്കൾ ഒറ്റക്കെട്ടായി തീ കെടുത്താന്‍ ശ്രമിക്കുമ്പോൾ പന്തം കുത്തി അത് ആളിക്കത്തിക്കരുതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മറയാക്കി ചെന്നിത്തല പിന്നില്‍ ഒളിക്കരുത്. ഒളിക്കരുതെന്നും പറ‌ഞ്ഞതില്‍ ചെന്നിത്തല പശ്ചാത്തപിക്കുമെന്ന് കരുതുന്നതായും തിരുവഞ്ചൂര്‍ പറഞ്ഞു.
നാവില്ലാത്തതുകൊണ്ടോ വാക്കില്ലാത്തതുകൊണ്ടോ അല്ല ഒന്നും പറയാത്തതെന്നും പരസ്യ പ്രതികരണത്തിന് പരിധിയുണ്ടെന്നും തിരുവഞ്ചൂര്‍ ഓര്‍മ്മിപ്പിച്ചു. കണ്ണുകെട്ടി കല്ലെറിയരുതെന്ന് അദ്ദേഹം പരിഹസിച്ചു. ചെന്നിത്തല പ്രസംഗിച്ചത് ഉമ്മന്‍ചാണ്ടി അറിഞ്ഞാണ് എന്ന് കരുതുന്നില്ല. പാര്‍ട്ടിയിലെ പുതിയ നേതൃത്വത്തിന് തടസം കൂടാതെ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കണം. അത്തരത്തിലുള്ളവര്‍ക്ക് സഹതപിക്കേണ്ടി വേണ്ടിവരും. താന്‍ ഗ്രൂപ്പ് കളിച്ചപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ശക്തിയുണ്ടായിരുന്നെന്നും ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും ദുര്‍ബലപ്പെട്ട സ്ഥിതിയിലാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ വേദിയില്‍ പ്രസംഗിക്കവെയാണ് ചെന്നിത്തല പുതിയ പാര്‍ട്ടി നേതൃത്വത്തെ തന്റെ അതൃപ്‌തി പരസ്യമായി അറിയിച്ചത്. താന്‍ ഈ പാര്‍ട്ടിയിലെ നാലണ മെമ്പറാണ്. പുതിയ തീരുമാനങ്ങൾ എഐ‌സിസി പ്രവര്‍ത്തക സമിതി അംഗമായ ഉമ്മന്‍ചാണ്ടിയെ കാര്യങ്ങള്‍ അറിയിക്കേണ്ടതായിരുന്നു എന്നും ചെന്നിത്തല തുറന്നടിച്ചിരുന്നു.