Tuesday
23 December 2025
29.8 C
Kerala
HomeIndiaരാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ചു

രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ചു

രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ 39 മരുന്നുകള്‍ പുതുതായി ഉള്‍പ്പെടുത്തി. ക്യാന്‍സര്‍, പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ ചിലതാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പെടെയുള്ള 16 മരുന്നുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്ന് പട്ടിക പുതുക്കുന്നത്. നിലവില്‍ 374 ഓളം മരുന്നുകള്‍ എന്‍എല്‍ഇഎം പട്ടികയില്‍ ഉണ്ട്. കേന്ദ്രമന്ത്രി മന്‍സുഖ് മാന്‍ഡവ്യയാണ് ഇളവ് പ്രഖ്യാപിച്ചത്.

RELATED ARTICLES

Most Popular

Recent Comments