ചെന്നിത്തലയ്ക്ക് എന്റെ മറ വേണ്ട; തിരുവഞ്ചൂരിനെ കടന്നാക്രമിച്ച് ഉമ്മന്‍ചാണ്ടി, കോൺഗ്രസിൽ പോര് കനത്തു

0
63

ഡിസിസി പ്രസിഡന്റ് നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമർശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനെ കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ചെന്നിത്തലയ്ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ തന്റെ മറ ആവശ്യമില്ലെന്ന് ഉമ്മൻചാണ്ടി തുറന്നടിച്ചു. ‘ചെന്നിത്തല ദേശീയ-സംസ്ഥാനതലത്തില്‍ എല്ലാ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള നേതാവാണ്. അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ ആരുടേയും മറ ആവശ്യമില്ല. എന്റെ മറ എന്തായാലും ആവശ്യമില്ലെന്ന് എനിക്ക് നന്നായി അറിയാം,’ ഉമ്മന്‍ചാണ്ടി പറഞ്ഞു.
പരസ്യപ്രതികരണത്തിന്റെ പേരിൽ ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍ ഒളിക്കരുതെന്നും തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചെന്നിത്തല പന്തംകുത്തി ആളിക്കത്തിക്കരുതെന്നുമായിരുന്നു തിരുവഞ്ചൂര്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയെന്നോണമാണ് ഉമ്മൻചാണ്ടി തിരുവഞ്ചൂരിനെതിരെ രംഗത്തുവന്നത്.