പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

0
41

 

സംസ്ഥാനത്ത്‌ തിങ്കളാഴ്‌ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച്‌ ഒരാഴ്ചത്തേക്കാണ് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകള്‍ സ്റ്റേ ചെയ്തത്. തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹർജിയിലാണ്‌ ഉത്തരവ്. കേരളത്തിലെ കോവിഡ് സാഹചര്യം ഗുരുതരമാണെന്ന്‌ നിരീക്ഷിച്ചാണ്‌ പരീക്ഷകള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. എഴുത്തുപരീക്ഷകളാണ് റദ്ദാക്കിയത്‌ . കേരളത്തിലെ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളില്‍ തുടരുകയാണെന്ന്‌ ഹർജിയിൽ പറഞ്ഞിരുന്നു.