രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു, ആറു പേര്‍ക്ക് പരിക്ക്

0
68

പീരുമേട്ടില്‍ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍മാരായ കോഴിക്കോട് കളരിക്കല്‍ അതുല്‍ (25), ഇടുക്കി കരുണാപുരം കല്ലിടയില്‍ സെബിന്‍ (28), നഴ്‌സ് ഏലപ്പാറ കരിന്തരുവി വാഴക്കാലയില്‍ ഗ്രീഷ്മ (29), ആംബുലന്‍സിലുണ്ടായിരുന്ന രോഗി പാമ്പനാർ പട്ടുമല പ്രയ്‌സ് ഭവനില്‍ രുഗ്മണി (60), പട്ടുമല എസ്റ്റേറ്റിലെ വനജ (35), കൊടുവാക്കരണം സ്വദേശി സിജി (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുവന്താനം ജംഗ്ഷനിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറിയില്‍ ഇടിക്കാതെ വെട്ടിച്ച ആംബുലന്‍സ് തിട്ടയിലിടിച്ച ശേഷം ലോറിയിലിടിച്ച്‌ റോഡില്‍ മറിയുകയായിരുന്നു.