Friday
19 December 2025
29.8 C
Kerala
HomeKeralaരണ്ടരവയസുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച നഴ്സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

രണ്ടരവയസുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച നഴ്സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

കോവിഡ് സാധ്യത അവഗണിച്ച്‌ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച നേഴ്സിനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനമറിയിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിക്കാണ് യഥാസമയം കൃത്രിമ ശ്വാസം നല്‍കി രതൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദ് രക്ഷിച്ചത്. ശ്രീജയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു.

അബോധാവസ്ഥയിലായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കുകയും തുടര്‍ന്ന് ശ്രീജ ക്വാറന്റൈനില്‍ പോകുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഛര്‍ദിച്ച്‌ അവശയായി ശ്വാസതടസം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ശ്രീജയുടെ വീട്ടില്‍ ഓടിയെത്തിയത്. കുഞ്ഞ് അബോധാവസ്ഥയിലായതിനാല്‍ ആശുപത്രിയിലെത്തും മുന്‍പ് കൃത്രിമ ശ്വാസം നല്‍കണമെന്ന് ശ്രീജയ്ക്കു മനസിലായി. കുഞ്ഞിന്റെ ജീവന്‍ കരുതി കോവിഡ് സാധ്യത തല്‍ക്കാലം മറന്ന് കൃത്രിമ ശ്വാസം നല്‍കി. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ശ്രീജ നല്‍കിയ കൃത്രിമ ശ്വാസമാണ് കുട്ടിയെ ഏറെ സഹായിച്ചത്.

RELATED ARTICLES

Most Popular

Recent Comments