തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍

0
75

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. അഞ്ച് രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധന. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി. ഒന്നിലധികം യാത്രകള്‍ക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വര്‍ധിപ്പിച്ചു.