സാങ്കേതിക സർവകലാശാല: ആറാം സെമസ്റ്റർ ബി ടെക് പരീക്ഷകൾ നടത്തുവാൻ സുപ്രീംകോടതി അനുമതി

0
111

എപിജെ അബ്‌ദു‌ൽ കലാം സാങ്കേതിക സർവകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റർ ബി ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി തള്ളി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകൾ നിർത്തിവക്കുകയോ ഓൺലൈനായി നടത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ എൻജിനിയറിങ്‌ കോളേജുകളിൽ നിന്നുള്ള 29 ആറാം സെമസ്റ്റർ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി നിരാകരിച്ചത്. നേരത്തെ ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു.

കോവിഡ് ബാധയോ അനുബന്ധപ്രശ്‌ന‌ങ്ങൾ മൂലമോ പരീക്ഷ എഴുതാനാകാത്ത വിദ്യാഥികൾക്ക് മറ്റൊരു അവസരം നൽകുമെന്നും അത് അവരുടെ ആദ്യ ചാൻസായി തന്നെ പരിഗണിക്കുമെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ നിശ്ചയിച്ചത് പോലെ പരീക്ഷകളുമായി മുന്നോട്ടു പോകുവാൻ സർവകലാശാലക്ക് സുപ്രീം കോടതി അനുമതി നൽകിയത്. അഡ്വക്കേറ്റ് പി വി ദിനേശ് സർവകലാശാലക്ക് വേണ്ടി ഹാജരായി.