അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്നു

0
59

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഗോള്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ലൈവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അജ്മല്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. അടുത്തതായി താന്‍ അഭിനയിക്കുക ഈ സിനിമയില്‍ ആയിരിക്കുമെന്നും അജ്മല്‍ പറഞ്ഞു.