ടിപിആര്‍ കുറഞ്ഞാല്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍

0
206

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറഞ്ഞാല്‍ സിനിമ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഡിസംബര്‍ മാസത്തോടെ നല്ല നിലയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിന് ശേഷം തീയറ്ററുകള്‍ തുറക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.