യമഹയുടെ YZF R15 വേർഷൻ 3.0യുടെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്

0
81

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ വൈ ഇ സെഡ്എഫ് ആര്‍ 15 വേര്‍ഷന്‍ 3.0യുടെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ലോഞ്ചിന് മുന്‍പായി പുത്തന്‍ യമഹ വെഇസെഡ്എഫ് ആര്‍ 15ന്റെ ചിത്രങ്ങള്‍ അനൗദ്യോഗികമായി പുറത്ത് വന്നു. അടിസ്ഥാന വെഇസെഡ്എഫ് ആര്‍ 15 കൂടാതെ വെഇസെഡ്എഫ് ആര്‍ 15എം എന്നൊരു പുതിയ പതിപ്പും യമഹ വിപണിയിലെത്തിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 1.56-1.58 ലക്ഷം രൂപയാണ് യമഹ വെഇസെഡ്എഫ് ആര്‍ 15ന്റെ വില. ഏകദേശം 5,000-10,000 രൂപ പുത്തന്‍ മോഡലിന് വര്‍ദ്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.