ആദ്യമായി ലാപ്‌ടോപ്പും ജിടി 5ജി സീരീസ് സ്മാർട്ട് ഫോണും പുറത്തിറക്കി റിയൽമി

0
86

ആദ്യമായി ലാപ്‌ടോപ്പും ജിടി 5ജി സീരീസ് സ്മാർട്ട് ഫോണും പുറത്തിറക്കി റിയൽമി.ബുക്ക് എന്ന പേരിലാണ് റിയൽമി സ്ലിം ലാപ്‌ടോപ്പുകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. 14 ഇഞ്ച് ലാപ് ടോപ്പിന് 3:2 സ്‌ക്രീൻ അനുപാതത്തിൽ ഫുൾ ഡിസ്‌പ്ലേ ആണുള്ളത്. ഡിടിഎസ് സ്റ്റീരിയൊ സൗണ്ട്, മികച്ച ഹർമൻ ബാസ്, 11 മണിക്കൂർ ബാറ്ററി ദൈർഘ്യം, 65 വാട്‌സ് സൂപ്പർ ഫാസ്റ്റ് ചാർജിങ് തുടങ്ങിയവ ലാപ്പിന്റെ പ്രത്യേകതകളാണ്.ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി 5ജി പ്രൊസസറാണ് റിയൽമി ജിടി മാസ്റ്റർ എഡിഷനിൽ ഉപയോഗിക്കുന്നത്. 120ഹെഡ്‌സ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 65വോട്‌സ് സൂപ്പർ ഡാർട്ട് ചാർജ്, 4300 എംഎഎച്ച്‌ ബാറ്ററി, 64 എംപി പ്രൈമറി ക്യാമറ തുടങ്ങിയവയാണ് സവിശേഷതകൾ. വോയെജർ ഗ്രേ, ലൂന വൈറ്റ്, കോസ്‌മോസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ 6ജിബി-128ജിബി, 8ജിബി-128ജിബി, 8ജിബി-256ജിബി വൈവിധ്യങ്ങളിൽ ലഭ്യമാണ്. വില യഥാക്രമം 25999, 27999, 29999 രൂപ. ഓഗസ്റ്റ് 26 ഉച്ചയ്ക്ക് 12 മുതൽ റിയൽമി.കോം, ഫ്‌ളിപ്കാർട്ട് തുടങ്ങിയവയിൽ ലഭ്യമാണ്.