‘മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തന്നെ’ : സ്പീക്കര്‍ എംബി രാജേഷ്

0
108

മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തന്നെയെന്ന് സ്പീക്കര്‍ എംബി രാജേഷ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിവാദത്തില്‍ താന്‍ കക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ കലാപത്തില്‍ വര്‍ഗ്ഗീയമായ വഴിപിഴക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. പക്ഷെ അടിസ്ഥാനപരമായി മലബാര്‍ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്ത വിരുദ്ധവുമാണ്. തന്റെ പ്രസ്താവനയില്‍ മനപ്പൂര്‍വ്വം വിവാദമുണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയം എന്നതല്ല, മറിച്ച് പൊതുവായ രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാട് പറയാന്‍ എല്ലാ പൗരന്മാര്‍ക്കും സാതന്ത്ര്യം ഉണ്ട്. സ്പീക്കര്‍ക്കും ആ പൗരസ്വാതന്ത്ര്യം ഉണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.