ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി ചതിച്ചു ; ലീഗിൽ പൊട്ടിത്തെറി

0
322

മുസ്ലിംലീഗിനെയും സമുദായത്തെയും നാല് വെളളിക്കാശിന് വിറ്റുതുലക്കുന്ന കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗിൽ നിന്നും പുറത്തേക്ക്. പാണക്കാട് തങ്ങൾ കുടുംബം ഇതിനകം കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങളെ അടക്കം കുരുക്കിൽപ്പെടുത്തിയ കുഞ്ഞാലിക്കുട്ടിയെ ഇനി മുസ്ലിംലീഗിൽ നിലനിർത്തരുതെന്ന് പല നേതാക്കളും പരസ്യമായി ആവശ്യപ്പെട്ടു. ഹൈദരലി തങ്ങളുടെ മകൻ മോയിൻ അലി കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെ ലീഗിൽ വൻപൊട്ടിത്തെറി ഉടലെടുത്തു.