പേരൻപിന് ശേഷം റാം പുതിയ ചിത്രമൊരുക്കുന്നു, നിവിൻ പോളി നായകൻ

0
83

 

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പേരൻപിന് ശേഷം റാം പുതിയ ചിത്രമൊരുക്കുന്നു. ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ജലി, സൂരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീതം നൽകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, കനകം കാമിനി കലഹം, പടവെട്ട്, ബിസ്മി സ്‌പെഷ്യൽ തുടങ്ങിയവയാണ് നിവിന്റെ മറ്റ് പുതിയ പ്രോജക്ടുകൾ. റാമിനൊപ്പം രണ്ടാമത്തെ ചിത്രമാണ് അഞ്ജലിയുടേത്. പേരൻപിൽ വിജി എന്ന കഥാപാത്രമായെത്തി അഞ്ജലി ശ്രദ്ധ നേടിയിരുന്നു. ഹിന്ദി ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്ക് വക്കീൽ സാബിലാണ് അഞ്ജലി ഒടുവിൽ വേഷമിട്ടത്.