ഹരം കൊള്ളിക്കാൻ ‘ബോൾട്ട് തോമ’ അക്കാദമി ഓഫ് അത്‍ലറ്റിക്‌സ്

0
73

സാധാരണഗതിയിൽ കുട്ടികൾക്ക് ഏറെയിഷ്ടം ഓട്ടമാണ്. നൂറു മീറ്റർ ഓട്ടത്തിന്റെ ആവേശം ആരെയും ഹരം കൊള്ളിക്കും. അങ്ങനെ വരുമ്പോൾ ഇടപ്പള്ളി അഞ്ചുമനയിൽ നിന്നുള്ള ആ പ്രസിദ്ധമായ ഓട്ടമായിരിക്കില്ലേ നല്ലത് തോമാച്ചായ. ഒളിമ്പിക്സ് നടക്കുന്ന സമയമായതിനാൽ ആ ഓട്ടം വരുംതലമുറക്കും ഏറെ ഉപകാരപ്രദമാകും. അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് പൊതുവെ മെഡൽ കിട്ടുക കുറവാണ്. അപ്പൊ പി ടി തോമസിന്റെ ആ ഓട്ടം വിക്ടേഴ്‌സ് ചാനലില്‍ കാണിക്കണമെന്നാണ് അഭിപ്രായം. കുട്ടികളെ ഹരം കൊള്ളിക്കുമെന്ന് മാത്രമല്ല, ഭാവിയിൽ ഒരു ഒളിമ്പിക്സ് മെഡൽ വരെ കിട്ടിയേക്കാനും സാധ്യതുണ്ട് താനും.
അല്ലെങ്കിലും സ്വന്തം കാര്യം പറയാതെ മറ്റുള്ളവരുടെ കാര്യം പറയുന്നതിൽ തൃക്കാക്കരക്കാരുടെ പി ടി തോമസിന് വല്ലാത്ത ആവേശമാണ്. സ്വന്തം പേരിൽ വിജിലൻസ് കേസ് ഉണ്ടെങ്കിലും അതിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും അതൊന്നും വിനയം കാരണം തോമാച്ചായൻ പറയില്ല.