നീലച്ചിത്ര നിർമാണ കേസ്‌; രാജ് കുന്ദ്രക്കെപ്പം നാല് പ്രൊഡ്യൂസർമാർക്കെതിരെയും കേസ്

0
63

 

 

രാജ് കുന്ദ്രക്കെതിരായ നീലച്ചിത്ര നിർമാണ കേസിൽ നടപടി കടുപ്പിച്ച് പൊലീസ്. കേസുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ടിനും ഹോട്ട് ഷോട്ട് ആപ്പിലെ മറ്റ് നാല് പ്രൊഡ്യൂസർമാർക്കെതിരെയുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

മാൽവാണി പൊലീസ് സ്റ്റേഷനിലാണ് കേസ്. നീല ചിത്രത്തിൽ അഭിനയിക്കാനാവശ്യപ്പെട്ടു എന്ന് കാണിച്ച് നടനും മോഡലുമായ യുവാവ് നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ. അതേസമയം അടിയന്തര വിടുതൽ നൽകണമെന്ന് ആവശ്യപ്പെടുന്ന രാജ് കുന്ദ്രയുടെ നടപടി ഹർജി പരിഗണിക്കാൻ കഴിയില്ലെന്നാണ് മുംബൈ ഹൈക്കോടതിയുടെ നിഗമനം. ജൂലൈ 19നാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഐ.ടി.സി സെക്ഷൻ 420 (വഞ്ചന), 34 (പൊതുവായ ഉദ്ദേശം), 292, 293 (അശ്ലീലവും നീചവുമായ പരസ്യങ്ങളും പ്രദർശനങ്ങളുമായി ബന്ധപ്പെട്ടത്) എന്നിവയാണ് കേസ്. നീല ചിത്ര നിർമാണത്തിൽ നിന്നും ലഭിച്ച പണം ഓൺലൈൻ വാതുവെപ്പിന് ഉപയോഗിച്ചെന്നും കേസിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾ മുൻപ് കുന്ദ്രയുടെ ഓഫീസിലെ നാല് ജീവനക്കാർ ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു.