Wednesday
24 December 2025
29.8 C
Kerala
HomeKeralaതൊണ്ടി വാഹനങ്ങളുടെ ലേലം; മലപ്പുറത്തിന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം

തൊണ്ടി വാഹനങ്ങളുടെ ലേലം; മലപ്പുറത്തിന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം

തൊണ്ടിവാഹനങ്ങളുടെ ലേലത്തില്‍ മലപ്പുറത്തിന് റെക്കോഡ് വരുമാനമെന്ന് റിപ്പോർട്ട്. 5.14 കോടി രൂപയുടെ വരുമാനമാണ് തൊണ്ടി വാഹനങ്ങളുടെ ലേലത്തില്‍ മലപ്പുറത്തിന് ലഭിച്ചത്. വിവിധ കേസുകളില്‍ പൊലീസ് സ്റ്റേഷനുകളില്‍ പിടിച്ചിട്ട വാഹനങ്ങളുടെ ലേലം നാലു ജില്ലകളില്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറത്തു നിന്ന് 5.14 കോടി രൂപ ലഭിച്ചു. 18 ശതമാനം നികുതികൂടി ഉപ്പെടുത്തുമ്പോള്‍ സര്‍ക്കാരിന്റെ വരുമാനം ആറുകോടി കവിയും.
ആക്രിവില നിശ്ചയിച്ചാണ് ലേലം നടത്തുന്നത്. തൃശ്ശൂരില്‍ 67 ലക്ഷം രൂപയ്ക്കും ആലപ്പുഴയില്‍ 47 ലക്ഷത്തിനുമാണ് ലേലം നടന്നിട്ടുള്ളത്. മറ്റു ജില്ലകളിലും ലേലനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നു ജില്ലകളിലും മഞ്ചേരി ആസ്ഥാനമായുള്ള റൈജല്‍ ഓറിയോണ്‍ ഡിമോളിഷിങ് കമ്പനിയാണ് ലേലംപിടിച്ചത്. കാസര്‍കോട് ജില്ലയില്‍ 10 ലക്ഷം രൂപയ്ക്കു താഴെയുള്ള ഇരുചക്രവാഹനങ്ങളുടെ ലേലം മാത്രമാണു നടന്നിട്ടുള്ളത്. മലപ്പുറത്തെ സ്റ്റേഷനുകളില്‍ ലേലംചെയ്തതിലേറെ വാഹനങ്ങള്‍ ഇനിയും കെട്ടിക്കിടക്കുന്നുണ്ട്.
വാഹനങ്ങള്‍ നീക്കംചെയ്താല്‍ സ്ഥലപരിമിതികൊണ്ട് വീര്‍പ്പുമുട്ടുന്ന സ്റ്റേഷന്‍ പരിസരം ഒഴിഞ്ഞുകിട്ടുകയും ചെയ്യും. മണല്‍ക്കടത്തിനു പിടികൂടിയ വാഹനങ്ങളുടെ ലേലമാണ് നടക്കാനുള്ളത്. മറ്റു കേസുകളിലെ വാഹനങ്ങളെക്കാള്‍ മണല്‍ക്കടത്ത് വാഹനങ്ങള്‍ കൂടുതലാണ്. മണല്‍ക്കടത്തിനു പിടിയിലായ തൊണ്ടിവാഹനങ്ങളുടെ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെന്ന് വാദം ഉന്നയിച്ചിട്ടുണ്ട്. റവന്യൂവകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്ന് മണല്‍വാഹനങ്ങളുടെ ലേലം തടസ്സപ്പെട്ടിരിക്കയാണ്.
ടിപ്പര്‍ ഉള്‍പ്പെടെ നിരവധി വലിയ വാഹനങ്ങളാണ് ഇനിയും ലേലംചെയ്യാനുള്ളത്. മുന്‍കാലങ്ങളില്‍ ലേലംകൊള്ളുന്നവര്‍ സംഘംചേര്‍ന്ന് തുച്ഛമായ വിലയ്ക്ക് ലേലമെടുത്ത് വരുമാനം വീതംവെക്കുന്ന രീതിയായിരുന്നു. പുതിയ സംരംഭകര്‍ വന്നതോടെ അതില്ലാതായി. കോടതിയില്‍ വ്യവഹാരത്തിലിരിക്കുന്നതും അബ്കാരി കേസില്‍പ്പെട്ട വാഹനങ്ങളും ലേലത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറത്ത് കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ലേലംകൂടി കഴിഞ്ഞാല്‍ തുക 10 കോടി കവിയുമെന്ന് കമ്പനി എം.ഡി. ജൂബിന്‍ വ്യക്തമാക്കി

RELATED ARTICLES

Most Popular

Recent Comments