വിദ്യാഭ്യാസം കച്ചവടത്തിന് വെച്ച കേരളത്തിലെ യു ഡി എഫ് ഭരണത്തിന്റെ നടുമുറ്റത്തേയ്ക്ക് ചാടി രജനി എസ് ആനന്ദ് എന്ന പെൺകുട്ടി ജീവത്യാഗം ചെയ്തിട്ട് ഇന്നേക് പതിനേഴ് വർഷങ്ങൾ പിന്നിടുകയാണ്. “I Am Going From The World” എന്ന് നോട്ടുബുക്കിൽ കുറിച്ചിട്ട് കേരള പ്രവേശന കമ്മീഷണർ ഓഫീസിൻറെ ആറാം നിലയിൽ നിന്നും ചാടി രജനി ജീവനൊടുക്കി. പഠിക്കാൻ മിടുക്കിയായിരുന്നു രജനി എസ്. എസ്. എൽ. സിക്കും പ്ലസ്‌ടുവിനും ഉയർന്ന മാർക്കുണ്ടായിട്ടും പണമില്ലാത്തതിനാൽ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലെ ഇഷ്ടപ്പെട്ട കോഴ്സ് ചെയ്യാൻ ഫീസടക്കാൻ നിവൃത്തിയില്ലാതെ വന്നതോടെയാണ് രജനി ആത്മഹത്യ ചെയ്തത്. 2004 ജൂലൈ 22നു വിദ്യാഭ്യാസത്തെ തൂകി വിൽക്കാൻ പ്രൈസ് ടാഗുമിട്ട് വിപണിയിൽ വെച്ച യു ഡി എഫ് നയത്തിനെതിരെ നിശബ്ദ വിപ്ലവം നടത്തി രജനി തന്റെ പ്രതിഷേധം രേഖപ്പെടുത്തി കടന്നു പോയി.