അശ്ലീല സിനിമകൾ നിർമ്മാണം; ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

0
86

 

നീലച്ചിത്രങ്ങൾ നിർമിച്ച്​ മൊബൈൽ ആപുകളിൽ വിൽപന നടത്തിയ കേസിൽ ബോളിവുഡ്​ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ്​ കുന്ദ്ര അറസ്റ്റിൽ.

രാത്രിയോടെയാണ് മുംബൈ പൊലീസ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ ​െപാലീസ്​ ക്രൈംബ്രാഞ്ച്​ രജിസ്റ്റർ ചെയ്​ത കേസിലാണ്​ നടപടി. ഒമ്പതു പേർ നേരത്തെ പിടിയിലായിട്ടുണ്ട്​.

തിങ്കളാഴ്​ച ചോദ്യം ചെയ്യാനായി വിളിപ്പിച്ച കുന്ദ്രയുടെ അറസ്റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. നീലച്ചിത്രങ്ങൾ നിർമിച്ച്​ മൊബൈൽ ആപുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ ആസൂത്രകനാണെന്ന്​ തിരിച്ചറിഞ്ഞാണ്​ നടപടിയെന്ന്​ മുംബൈ പൊലീസ്​ കമീഷണർ ​ഹേമന്ദ്​ നഗ്രാലെ പറഞ്ഞു.