മണിരത്‌നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം 2022ൽ

0
81

 

മണിരത്‌നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും. ചിത്രത്തിന്റെ ആദ്യ ഭാഗം 2022ൽ പുറത്തിറങ്ങും. അതേസമയം കോവിഡ് മൂലം നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുച്ചേരിയിൽ പുനരാരംഭിച്ചു. ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത് നടൻ കാർത്തി ആണ്.

കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. തമിഴ്‌സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവൽ വെള്ളിത്തിരയിലാക്കുമ്പോൾ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്‌നം നടത്തിയിരിക്കുന്നത്.

വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്‌മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു, എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക.

സംഗീതം എ.ആർ. റഹ്‌മാനും ഛായാഗ്രഹണം രവി വർമനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്‌നവും ലൈക പ്രൊഡക്ഷൻസും ചേർന്നാണ്.

അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്‌മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്‌നത്തിന്റെ ലക്ഷ്യം.