ചോർത്തിയത് ആർക്ക് വേണ്ടി ? പിന്നിൽ ആരൊക്കെ ? ഞെട്ടലോടെ ഇന്ത്യ

0
76

ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയർ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺചോർത്തൽ വിവരങ്ങൾ പുറത്ത്. രാജ്യത്തെ പ്രധാനപ്പെട്ട നിരവധി പൗരന്മാരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജൻസി മേധാവികളുടെയും വിവരങ്ങളാണ് ചോർത്തിയത്. ആർക്കുവേണ്ടിയാണ് ചോർത്തിയതെന്നും ആരാണ് ചോർത്തിയതെന്നുമുള്ള ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭ്യമായിട്ടില്ല.