മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു

0
75

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്റ്റില്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും ഒരുമിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാണോ കല്യാണി എന്ന് തോന്നിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്. തെലുങ്കാനയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്റ്റില്ലുകള്‍ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു.