പത്തനംതിട്ടയിൽ ബിജെപി,കോൺഗ്രസ്സിൽ നിന്നും കൂട്ടരാജി പ്രകടനത്തിന് പുറത്ത് നിന്നും ആളെ ഇറക്കേണ്ടി വരും

0
163

പത്തനംതിട്ട പഴയ പത്തനംതിട്ടയല്ല, പുതിയ കാലത്തിനൊപ്പം കുതിക്കുന്ന ജില്ലയിൽ ഇപ്പോൾ രാഷ്ട്രീയ ഭൂപടവും മാറുകയാണ്. ജില്ലാ ഒരു കാലത്ത് അടക്കി വാണിരുന്ന കോൺഗ്രസ്സിനും, ഇടക്കാലത്തെ സുവർണ്ണാവസരം ഉപയോഗിച്ച് മുന്നേറ്റം ഉണ്ടാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ ബിജെപി ക്കും അടിത്തറ തകരുകയാണ്. പത്തനംതിട്ടയിലെ വിവിധയിടങ്ങളിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് ജില്ലയിൽ ഇടതുപക്ഷത്തിന്റെ മുന്നേറ്റം തുടരുകയാണ്. കോൺഗ്രസ്, ബിജെപി പ്രവർത്തകർ കുടുംബങ്ങളായി സി പ ഐ എംമ്മിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് ജില്ലയിലെമ്പാടും.