ഇന്ധന വില വർധന മോദിയും കൂട്ടരും കൊള്ളയടിച്ചത് 25 ലക്ഷം കോടി, ഞെട്ടലോടെ ഇന്ത്യ

0
75

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇങ്ങനെ വിലക്കൂട്ടുന്നത് കക്കൂസ് പണിയാണല്ലെന്നു വ്യക്തമാക്കി കണക്കുകൾ പുറത്ത്. 2014 മുതൽ മോദിയും കൂട്ടരും ഇന്ധന വിലവര്ധനയിലൂടെ മാത്രം തട്ടിയത് ലക്ഷകണക്കിന് കോടികൾ. 2014നുശേഷം പെട്രോളിന്റെ തീരുവ 217 ശതമാനവും ഡീസൽ തീരുവ 607 ശതമാനവും വർധിപ്പിച്ചു ഇതുവഴി 25 ലക്ഷം കോടി രൂപയാണ്‌ മോഡി സർക്കാർ ഇതുവരെ കൊള്ളയടിച്ചത്. ഈ നാട്ടിലെ പാവപ്പെട്ട പൗരന്റെ മേൽ അധിക നികുതി തീരുവ അടിച്ചേൽപ്പിച്ചും അടിക്കടി വില കൂട്ടിയും കക്കൂസ് അല്ല മറിച്ച് ബിജെപിക്ക് ആളെ വാങ്ങാനും, കെട്ടിടങ്ങൾ നിർമ്മിക്കാനുമാണ് ഉപയോഗിച്ചതെന്നാണ് ഇപ്പോൾ ദേശിയ തലത്തിൽ ചർച്ച ചെയ്യുന്നത്.