സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു

0
42

മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ഇതു സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ സിനിമക്ക് ഗാംഗുലി സമ്മതിച്ചു. ഒരു പ്രമുഖ ദേശീയമാധ്യമത്തോടാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.

ബോളിവുഡിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനിയായിരിക്കും സിനിമ നിർമിക്കുക. ഏകദേശം 200 മുതൽ 250 കോടി വരെയായിരിക്കും സിനിമയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സംവിധാനം, നടൻ എന്നിവ സംബന്ധിച്ച് ഇപ്പോൾ തീരുമാനിമായിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ ഇതു സംബന്ധിച്ചൊരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിക്കഴിഞ്ഞു.

200 മുതല്‍ 250 കോടി വരെ ചെലവിലാണ് ചിത്രം തയ്യാറാവുക എന്നും സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ധാരാളം പുരഗോമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയ്യാറായി കഴിഞ്ഞെന്നും നിര്‍മ്മാണ കമ്പനി ഗാംഗുലിയുമായി ഇതിനോടകം തന്നെ പല തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം.

രൺബീർ കപൂറിനാണ് സാധ്യത കൂടുതൽ. ഗാംഗുലി തന്നെയാണ് രൺബീർ കപൂറിന്റെ പേര് നിർദേശിച്ചത്. എന്നാൽ മറ്റു രണ്ട് മൂന്ന് താരങ്ങളുടെ പേരും സജീവമായിട്ടുണ്ട്. ബി.സി.സി.ഐ പ്രസിഡന്റാകുന്നത് വരെയുള്ള ഗാംഗുലിയുടെ ജീവിതം സിനിമയിലുണ്ടാകുമെന്നാണ് വിവരം. എന്നാൽ ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എം.എസ് ധോണിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് വൻ ഹിറ്റായത്. അന്തരിച്ച സുശാന്ത് സിങ് രജ്പുത് ആയിരുന്നു ധോണിയെ അവതരിപ്പിച്ചിരുന്നത്.