സൂരരൈ പോട്ര് ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു

0
70

സൂര്യ നായകനായെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടിയ സൂരരൈ പോട്ര് ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രം ഓടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ഹിന്ദിയില്‍ ചിത്രം നിര്‍മ്മിക്കുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവര്‍ത്തകരുടെയോ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.