എന്താണ് തിമിംഗല ഛർദി അഥവാ ആംബർ ഗ്രിസ്? (Ambergris) എന്താണ് ഇതിനു പിന്നിലെ നിയമ പ്രശ്നം.?

0
212

കേരളത്തിൽ ഇപ്പൊ സജീവ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് തിമിംഗല ഛർദി. വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് കഥകളും പ്രചരിക്കാൻ തുടങ്ങി.എന്താണ് തിമിംഗല ഛർദി. അങ്ങനെ തിമിംഗലങ്ങളും ഛർദിക്കുമോ , എന്തുകൊണ്ടാണ് അത് വിൽക്കുന്നത് കുറ്റകരമാകുന്നത് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്. എന്താണ് തിമിംഗല ഛർദി. Sperm Whale വിഭാഗത്തിൽപെടുന്ന തിമിംഗലങ്ങൾ അപൂർവ്വമായി മാത്രം പുറം തള്ളുന്ന മെഴുക് പോലെയുള്ള ഒരുതരം പദാർത്ഥമാണ് തിമിംഗല ഛർദി.സുഗന്ധ ദ്രവ്യ നിർമ്മാനമേഖലയിൽ ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് ആംബർ ഗ്രീസ്… ആയതിനാൽ ഒഴുകുന്ന സ്വർണ്ണം എന്നും ഇതിനു പേരുണ്ട്.