പ്രശസ്തസംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക്ക് കമ്പോസറും ആയിരുന്ന ശ്രീ മുരളി സിത്താര (വി. മുരളീധരൻ) അന്തരിച്ചു. 24 വർഷത്തോളം ആകാശവാണിയിൽ കമ്പോസറായിരുന്നു മുരളി സിത്താര. മ്യൂസിക് കംപോസിംഗിനുള്ള ആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് ലഭിച്ച സംഗീതസംവിധായകൻ കൂടിയായ മുരളി സിതാരയുടെ പിതാവ് മൃദംഗവിദ്വാൻ ചെങ്ങന്നൂർ വേലപ്പനാശാനാണ്.
1980ൽ ഇറങ്ങിയ തീക്കാറ്റ് എന്ന ചിത്രത്തിലെ ‘ഒരുകോടിസ്വപ്നങ്ങളാൽ ആണ് ഈണമിട്ട ആദ്യ സിനിമാഗാനം. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്ബിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.
ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പ്രോഗ്രാമുകൾക്കായി പാട്ടുകളൊരുക്കി. ഒ.എൻ.വിയുടെ എഴുതിരികത്തും നാളങ്ങളിൽ , കെ.ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്.